വിശ്വകർമ കുംടുംബസംഗമം

പയ്യാവൂർ: അഖില കേരള വിശ്വകർമ മഹാസഭ വാർഷിക പൊതുയോഗവും കുംടുംബ സംഗമവും താലൂക്ക് പഠനക്യാമ്പും സംസ്ഥാന സെക്രട്ടറി ശശി മാവേലിക്കര ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് യൂനിയൻ പ്രസിഡൻറ് കെ.പി. വേണു അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ പ്രഭാകരൻ, യൂനിയൻ പ്രതിനിധി പി.എ. ഹരിദാസ്, ശാഖ പ്രസിഡൻറ് ഒ.കെ. കുഞ്ഞൻ, അജയകുമാർ കീഴ്പ്പള്ളി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. ഷൺമുഖൻ, ദിലീപ്, കെ.ആർ. രാജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.കെ. കുഞ്ഞൻ (പ്രസി.), ഒറ്റപ്പനാൽ സജേഷ് (വൈസ് പ്രസി.), കെ.ആർ. രാജീവൻ (സെക്ര.), എ. സുനിൽ കുമാർ (ജോ. സെക്ര.), വടക്കേക്കര ദിലീപ് (ട്രഷ.), പി.എ. ഹരിദാസ് (യൂനിയൻ പ്രതിനിധി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.