വധശ്രമത്തിൽ പ്രതിഷേധിച്ച്​ ഹർത്താൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡ് ഓട്ടോസ്റ്റാൻഡിൽവെച്ച് സി.പി.എം പ്രവർത്തകനും ഓട്ടോറിക്ഷ ൈഡ്രവറുമായ എരഞ്ഞോളി കൊടക്കളത്തെ ശ്രീജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പൊന്ന്യം സ്രാമ്പി, നായനാർറോഡ്, എരഞ്ഞോളി മേഖലകളിൽ സി.പി.എം ഹർത്താലിന് ആഹ്വാനംചെയ്തു. കടകളടച്ച് ഹർത്താൽ ആചരിക്കാനാണ് ആഹ്വാനം. വധശ്രമത്തിൽ പ്രതിഷേധിച്ച് കതിരൂർ പഞ്ചായത്തിലും എരഞ്ഞോളി മേഖലയിലും ഓട്ടോതൊഴിലാളികൾ പണിമുടക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലും തൊഴിലാളി പണിമുടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.