വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കുറുവ പാലത്തിന് സമീപം അവേരയിൽ കണ്ണോത്ത് അബ്ദുൽ ഖാദറാണ് (82) മരിച്ചത്. വെത്തിലപള്ളിയിലെ പഴയകാല വ്യാപാരിയാണ്. അബ്ദുൽ ഖാദർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാറിടിച്ചായിരുന്നു അപകടം. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: സുഹറാബി. മക്കൾ: ബഷീർ (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), റഷീദ്, സമീർ (ഇരുവരും മസ്കത്ത്), റാബിയ, നദീറ, സജീറ, താഹിറ. മരുമക്കൾ: ഫാറൂഖ്, ഹാരിസ്, മുഹമ്മദലി, നിസാർ, സഫ്രീന, നസീബ, റംസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.