ഭിന്നശേഷിക്കാർക്ക് സ്​കോളർഷിപ്​

കാസർകോട്: ഡിഗ്രിതലത്തിലും അതിനുമുകളിലും വിദൂരവിദ്യാഭ്യാസം, ഓപൺ സ്കൂൾ, ഓപൺ യൂനിവേഴ്സിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസംചെയ്യുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് നിശ്ചിതമാതൃകയിൽ അപേക്ഷ ക്ഷണിച്ചു. കോഴ്സ് രജിസ്േട്രഷൻ ഫീസ്, പരീക്ഷാഫീസ്, പഠനോപകരണങ്ങളുടെ വില എന്നീ ഇനങ്ങളിൽ ചെലവാകുന്ന യഥാർഥ തുകയോ 10,000 രൂപയോ ഇതിൽ ഏതാണോ ചെറുത് ആ തുക സ്കോളർഷിപ്പായി കോഴ്സ് കാലദൈർഘ്യത്തിനുശേഷം അനുവദിക്കും. അപേക്ഷക​െൻറ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല. കോഴ്സ് ആരംഭിച്ച് മൂന്നുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം യൂനിവേഴ്സിറ്റി രജിസ്േട്രഷൻ ഫീസ്, പരീക്ഷാഫീസ് എന്നിവയുടെ രേഖകൾ, പഠനോപകരണങ്ങൾ, എക്യുപ്മ​െൻറ്സ് എന്നിവ വാങ്ങിയതിനുള്ള രേഖകൾ എന്നിവ ബന്ധപ്പെട്ട ശിശുവികസനപദ്ധതി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലോടുകൂടി സമർപ്പിക്കണം. ഓപൺ സ്കൂൾ, ഓപൺ യൂനിവേഴ്സിറ്റി രജിസ്റ്റർചെയ്തിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 04994-255074.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.