പകർച്ചപ്പനി: പിലിക്കോട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

ചെറുവത്തൂർ: പകർച്ചവ്യാധിക്കെതിരെ പിലിക്കോട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി. ഇതിനു തുടക്കംകുറിച്ച് സർക്കാർ ഓഫിസുകൾ, പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങൾ എന്നിവ ശുചീകരിച്ചു. വാർഡ്തല സാനിറ്റേഷൻ സമിതി യോഗം 16 വാർഡുകളിലും വിളിച്ചുചേർത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മഴക്കാലത്തിനു മുന്നോടിയായി പഞ്ചായത്തിലെ മുഴുവൻ ഓവുചാലുകളും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെ പങ്കാളികളാക്കിയാണ് ശുചീകരണം നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട ആസൂത്രണ യോഗത്തിൽ പ്രസിഡൻറ് ടി.വി. ശ്രീധരൻ മാസ്റ്റർ, എം. രാജീവൻ, പഞ്ചായത്ത് സെക്രട്ടറി ടി.ടി. സുരേന്ദ്രൻ, പി. രാഘവൻ, എം. കുഞ്ഞിരാമൻ മാസ്റ്റർ, കെ. ദാമോദരൻ, മൈമൂനത്ത്, പി. ശൈലജ, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.