ബി.എസ്​സി നഴ്‌സിങ്​ കോഴ്‌സിന്​ ഓൺലൈൻ വഴി അഞ്ചുവരെ അപേക്ഷിക്കാം

പയ്യന്നൂർ: അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് (പരിയാരം മെഡിക്കൽ കോളജ്) കീഴിലുള്ള പരിയാരം നഴ്സിങ് കോളജിൽ 2017-18 അധ്യയന വർഷത്തെ ബി.എസ്സി നഴ്സിങ് കോഴ്‌സിൽ ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. മാനേജ്മ​െൻറ്, എൻ.ആർ.ഐ േക്വാട്ടകളിലാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കെങ്കിലും നേടി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. മാനേജ്മ​െൻറ് േക്വാട്ടയിൽ 500 രൂപയും എൻ.ആർ.ഐ േക്വാട്ടയിൽ 750 രൂപയുമാണ് അപേക്ഷാഫീസ്. മാനേജ്മ​െൻറ്, എൻ.ആർ.ഐ േക്വാട്ടകളിൽ ഒരുമിച്ചും പ്രത്യേകം പ്രത്യേകമായും അപേക്ഷിക്കാൻ കഴിയും. അപേക്ഷാഫോറത്തി​െൻറ ഹാർഡ്‌കോപ്പിയും അപേക്ഷാഫോറം നിരക്കായ നിശ്ചിത തുകക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റും പ്രിൻസിപ്പൽ, പരിയാരം നഴ്സിങ് കോളജ്, അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം, കണ്ണൂർ--670503 എന്ന വിലാസത്തിൽ ഇൗ മാസം പത്തിന് വൈകീട്ട് നാലുമണിക്ക് മുമ്പ് തപാൽ വഴിയോ നേരിട്ടോ ലഭിച്ചിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.