ഔഷധച്ചെടികൾ ​െവച്ചുപിടിപ്പിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഔഷധ സസ്യവ്യാപന പന്ധതിക്ക് തുടക്കമായി. മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്ര പറമ്പിൽ ചെടികൾ നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രുദ്രാക്ഷം, പൊൻചെമ്പകം, പാൽക്കായം തുടങ്ങിയ അപൂർവ ഇനങ്ങളിൽപ്പെട്ട ഔഷധസസ്യങ്ങളാണ് െവച്ചുപിടിപ്പിച്ചിട്ടുള്ളത്. അതോടൊപ്പം വേപ്പ്, ലക്ഷ്മിതരു, രക്തചന്ദനം, കണിക്കൊന്ന എന്നിവ ഉൾപ്പെടെയുള്ള 60ഓളം ഇനങ്ങളിൽപ്പെട്ട ഔഷധ സസ്യങ്ങളും നട്ടിട്ടുണ്ട്. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളി​െൻറ നേതൃത്വത്തിലാണ് ഔഷധ സസ്യവ്യാപന പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ െതരഞ്ഞെടുക്കപ്പെട്ട ക്ഷേത്ര പറമ്പുകളിലാണ് ചെടികൾ നട്ടുപിടിപ്പിക്കുന്നത്. 40 ഓളം കുട്ടികൾ ചേർന്നാണ് മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രപറമ്പിൽ ചെടികൾ നട്ടുപിടിപ്പിച്ചത്. നടീലുത്സവം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത അധ്യക്ഷത വഹിച്ചു. രാജൻ, കെ. മധു, കെ. ദിനേശൻ, എ.കെ. വത്സൻ, പത്തലായി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.