വി.എസ് ഓട്ടോസ്​റ്റാൻഡ് വഴിയുള്ള റോഡ് നിർമാണത്തിനെതിരെ സ്ഥല ഉടമകൾ രംഗത്ത്​

നീലേശ്വരം: ബസ്സ്റ്റാൻഡിന് സമീപത്തെ വി.എസ് ഓട്ടോ സ്റ്റാൻഡ് വഴി മന്ദംപുറത്ത് കാവിലേക്കുള്ള റോഡ് നിർമാണത്തിനെതിരെ സ്ഥല ഉടമകൾ രംഗത്ത്. ഓട്ടോ സ്റ്റാൻഡിൽനിന്ന് ക്ഷേത്രത്തിലേക്ക് 280 മീറ്റർ റോഡ് നിർമിക്കാൻ നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു. മുമ്പ് ബസ്സ്റ്റാൻഡ് നിർമിക്കാൻ നീലേശ്വരം രാജവംശത്തിന് പുറേമ സമീപത്തെ മെറ്റാരു കുടുംബവും സ്ഥലം നൽകിയിരുന്നു. എന്നാൽ, ബസ്സ്റ്റാൻഡ് നിർമിച്ചതിനുശേഷം പഞ്ചായത്ത് ഈ കുടുംബത്തിന് സ്വന്തം കെട്ടിടത്തിലേക്ക് വാഹനം പോകുന്നത് തടസ്സപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹൈകോടതിയിൽ കേസ് ഫയൽചെയ്ത് അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു. ഈ സ്ഥലത്തുകൂടിയാണ് ഇപ്പോൾ പുതുതായി റോഡ് നിർമിക്കാൻ തീരുമാനം. വർഷങ്ങൾ മുമ്പ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം വിട്ടുനൽകിയ തങ്ങൾ വീണ്ടും സ്ഥലം നൽകില്ലെന്നാണ് ഉടമകൾ പറയുന്നത്. വാർഡ് സഭയുടെ തീരുമാനപ്രകാരമാണ് റോഡ് നിർമാണമെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ, വി.എസ് ഓട്ടോ സ്റ്റാൻഡ് ഇല്ലാതാക്കുകയാണ് ഇതിനുപിന്നിലെന്നും ആരോപണമുണ്ട്. നൂറ്റമ്പതോളം ഓട്ടോഡ്രൈവർമാരുടെ കുടുംബം പട്ടിണിയിലാക്കുന്ന അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. റോഡ് നിർമാണവുമായി നഗരസഭ അധികൃതർ എത്തിയാൽ നേർക്കുനേരെ നേരിടുമെന്ന് വി.എസ് ഓട്ടോ സ്റ്റാൻഡ് യൂനിറ്റ് സെക്രട്ടറി ബൈജു കരുവാച്ചേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.