കത്താത്ത ഹൈമാസ്​റ്റ്​ വിളക്കിന്​ റീത്ത് ​െവച്ചു

കുമ്പള: കുമ്പള ടൗണിൽ മാസങ്ങളായി കത്താതെ നോക്കുകുത്തിയായി നിൽക്കുന്ന ഹൈമാസ്റ്റ് വിളക്കിന് റീത്ത് െവച്ചു. ഡി.വൈ.എഫ്.ഐ കുമ്പള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ വൈകീട്ട് റീത്ത് െവച്ച് 'കത്താത്ത വിളക്കിന് ആദരാഞ്ജലികൾ' എന്ന ബോർഡ് സ്ഥാപിച്ചത്. ലക്ഷങ്ങൾ ചെലവാക്കി കുമ്പള പഞ്ചായത്ത് കുമ്പള ബസ്സ്റ്റാൻഡിനടുത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് മാസങ്ങളായി കത്താതെ ഉപയോഗശൂന്യമായി കിടക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 20ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. പഞ്ചായത്തധികൃതരുടെ അനങ്ങാപ്പാറനയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തി​െൻറ ഭാഗമായാണ് ഡി.വൈ.എഫ്.ഐയുടെ റീത്ത് സമർപ്പണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.