അനുമോദനവും സ്വീകരണവും

പെരിയ: പുല്ലൂർ പെരിയ കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കും കുടുംബശ്രീ വാർഷികത്തോടനുബന്ധിച്ച് പഞ്ചായത്ത്, താലൂക്ക്, ജില്ല തലങ്ങളിൽ നടത്തിയ കലാകായിക സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കും സ്വീകരണവും അനുമോദനവും നൽകി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്‌. നായർ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ഓമന വിജയൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. കൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വേലായുധൻ, ഇന്ദിര, ബിന്ദു, മെംബർമാരായ കുമാരൻ, സന്തോഷ്, ഉഷ, ജയ, സരോജിനി എന്നിവർ സംസാരിച്ചു. വിജയികൾക്കും കുസാറ്റ് പ്രവേശന പരീക്ഷയിൽ നാലാം റാങ്ക് നേടിയ പി. അനൂപിനും സ്മരണികയും ഉപഹാരവും നൽകി. കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ശ്രീജ സ്വാഗതവും മെംബർ സെക്രട്ടറി കെ.എ. ജയരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.