റെയിൽവേ ലൈനി​െല വിള്ളൽമൂലം െട്രയിൻ ഗതാഗതം തടസ്സപ്പെട്ടു

റെയിൽവേ ലൈനിെല വിള്ളൽമൂലം െട്രയിൻ ഗതാഗതം തടസ്സപ്പെട്ടു എലത്തൂർ: റെയിൽവേ ലൈനിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് െട്രയിൻ ഗതാഗതം തടസ്സപ്പെട്ടു. എലത്തൂർ റെയിൽവേ സ്റ്റേഷനിൽ കൊയിലാണ്ടി–എലത്തൂർ ലൈനിലാണ് വിള്ളൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ സമ്പർക്കക്രാന്തി എക്സ്പ്രസ് കടന്നുപോയ ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന കീമാൻ മുരളീധരൻ വിള്ളൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് 9.30ന് അതുവഴിവരേണ്ട എഗ്മോർ എക്സ്പ്രസും ഏറനാട് എക്സ്പ്രസും കൊയിലാണ്ടിയിൽ പിടിച്ചിട്ടു. 11.10ന് അറ്റകുറ്റപണികൾക്കുശേഷം പതിനഞ്ചുകിലോമീറ്റർ വേഗതയിൽ ട്രെയിൻ കടത്തിവിടാനുള്ള അനുമതി ലഭിച്ചതോടെ യാത്ര സംവിധാനം പുനഃസ്ഥാപിക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ സൂപ്രണ്ട് കെ.വി. ഗണേഷ് പറഞ്ഞു. ഗതാഗത തടസ്സംമൂലം രണ്ടുമണിക്കൂറിലേറെ യാത്രക്കാർ വലഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.