അടയ്ക്കാത്തോട് സാംസ്കാരികനിലയം കൊതുകുവളർത്തുകേന്ദ്രം

കേളകം: അടയ്ക്കാത്തോട് സാംസ്കാരികനിലയത്തി​െൻറ മുകൾഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുകുവളർത്തുകേന്ദ്രമാകുന്നു. സാംസ്കാരികനിലയത്തി​െൻറ കോൺക്രീറ്റ് മേൽക്കൂരക്ക് മുകളിലാണ് അരയടിയോളം ഘനത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത്. നിർമാണത്തിലെ അപാകതയാണ് ഇത്തരമൊരവസ്ഥക്ക് കാരണം. വശങ്ങളിലേക്ക് ഒഴുകാൻകഴിയാത്ത വിധത്തിൽ പാരപ്പറ്റ് ഉള്ളതിനാൽ മഴവെള്ളം കവിഞ്ഞൊഴുകുകയല്ലാതെ മറ്റ് മാർഗമില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഡെങ്കി കൊതുകുകൾ ഉൾപ്പെടെയുള്ളവ വളരാനുള്ള സാഹചര്യമുള്ളത് പൊതുജനത്തിന് ആരോഗ്യഭീഷണിയാവുകയാണ്. പഞ്ചായത്ത് അധികൃതർ പകർച്ചപ്പനിക്കെതിരെ നാടുനീളെ ശുചീകരണം നടത്തുന്നതിനിടെയാണ് പഞ്ചായത്തി​െൻറ അധീനതയിലുള്ള കെട്ടിടം കൊതുകുവളർത്തുകേന്ദ്രമാകുന്നത്. ചോർന്നോലിക്കുന്ന കെട്ടിടത്തിന് റൂഫിങ് ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഏറെനാളത്തെ നാട്ടുകാരുടെ ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.