വിഭാഗീയത സൃഷ്​ടിച്ച്​ വോട്ട്​ബാങ്ക്​ സൃഷ്​ടിക്കാൻ​ സംഘ്​പരിവാർ ശ്രമം ^ഡോ. ഫസൽ ഗഫൂർ

വിഭാഗീയത സൃഷ്ടിച്ച് വോട്ട്ബാങ്ക് സൃഷ്ടിക്കാൻ സംഘ്പരിവാർ ശ്രമം -ഡോ. ഫസൽ ഗഫൂർ കണ്ണൂർ: രാജ്യത്താകെ വിഭാഗീയത സൃഷ്ടിച്ച് വോട്ട്ബാങ്ക് സൃഷ്ടിക്കാനാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ചപേത്കർ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസദസ്സ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്ന ഭരണഘടനതന്നെയാണ് നമ്മുടെ രാജ്യത്തുള്ളത്. എല്ലാ വിഷയങ്ങളും വളച്ചൊടിച്ച് സംഘ്പരിവാർ അവരുടേതായ തത്ത്വശാസ്ത്രം ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാനാണ് ഇന്ന് ശ്രമം നടത്തുന്നത്. പശുവിനെ പൂജിക്കുന്നവർ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ, എല്ലാവരും പശുവിനെ പൂജിക്കുന്നവരാണെന്ന അവകാശവാദത്തോട് യോജിക്കാനാവില്ല -ഫസൽ ഗഫൂർ പറഞ്ഞു. റിജുൽ മാക്കുറ്റി അധ്യക്ഷതവഹിച്ചു. മനോജ് കൂവേരി, അഡ്വ. മനുതോമസ്, മൊയ്തു താഴത്ത്, അൻസാരി തില്ലേങ്കരി എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.