റവന്യൂ ജില്ല സ്​കൂൾ കലോത്സവം: കലാകിരീടം വീണ്ടും ഹോസ്​ദുർഗിന്​

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ച റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ മുൻവർഷങ്ങളിലെ ജേതാക്കളായ ഹോസ്ദുർഗ് ഉപജില്ല വീണ്ടും ഒാവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. ഹയർസെക്കൻഡറി വിഭാഗത്തിൽ 415 പോയൻറും ഹൈസ്കൂൾ വിഭാഗത്തിൽ 363 പോയൻറും നേടിയാണ് ഹോസ്ദുർഗ് ഒരിക്കൽകൂടി കലാകിരീടം ചൂടിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 356 പോയൻറ് നേടി കാസർകോട് ഉപജില്ലക്കാണ് രണ്ടാംസ്ഥാനം. 349 പോയൻറ് നേടിയ ചെറുവത്തൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ബേക്കൽ 315, ചിറ്റാരിക്കാൽ 278, മഞ്ചേശ്വരം 193, കുമ്പള 190 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയൻറ്നില. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല 324 പോയൻറുമായി രണ്ടാംസ്ഥാനം നേടി. ബേക്കല്‍ 291 പോയൻറുമായി മൂന്നാം സ്ഥാനത്താണ്. ചെറുവത്തൂർ 290, കുമ്പള 261, ചിറ്റാരിക്കാൽ 238, മഞ്ചേശ്വരം 220 പോയൻറുകൾ നേടി. യു.പി വിഭാഗത്തില്‍ 161 പോയൻറ് നേടി ബേക്കല്‍ ഉപജില്ലയാണ് ചാമ്പ്യന്മാരായത്. 157 പോയൻറുമായി കാസര്‍കോട് ഉപജില്ല രണ്ടാംസ്ഥാനം നേടി. 153 പോയൻറ് ലഭിച്ച ചെറുവത്തൂർ ഉപജില്ല മൂന്നാം സ്ഥാനത്താണ്. ഹോസ്ദുർഗ് 145, കുമ്പള 140, മഞ്ചേശ്വരം 132, ചിറ്റാരിക്കാൽ 122 എന്നിങ്ങനെയാണ് പോയൻറ്നില. സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 86 പോയൻറുമായി ഹോസ്ദുർഗ് ഉപജില്ല ചാമ്പ്യന്മാരായി. 84 പോയൻറ് നേടിയ ചെറുവത്തൂർ ഉപജില്ല രണ്ടാം സ്ഥാനം നേടി. 82 പോയൻറ് വീതം നേടിയ കുമ്പള, മഞ്ചേശ്വരം ഉപജില്ലകൾ മൂന്നാംസ്ഥാനം പങ്കിട്ടു. സംസ്‌കൃതോത്സവം യു.പി വിഭാഗത്തില്‍ 88 പോയൻറുമായി മഞ്ചേശ്വരം ഉപജില്ലയാണ് ചാമ്പ്യൻപട്ടം നേടിയത്. 86 പോയൻറ് നേടിയ ചെറുവത്തൂർ ഉപജില്ല രണ്ടാം സ്ഥാനവും 85 പോയൻറ് നേടിയ കാസർകോട് ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബേക്കൽ 84, കുമ്പള 80, ഹോസ്ദുർഗ് 79, ചിറ്റാരിക്കാൽ 63 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ സ്ഥാനം. സമാപനസമ്മേളനം കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനംചെയ്തു. ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ, ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ മാനേജർ സി.ടി. അഹമ്മദലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഖാദർ കല്ലട്ര എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് എ.എ. ജലീൽ, ചെമ്മനാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.എം. ഷാസിയ, ബി. രവീന്ദ്രൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ, കെ.വി. പുഷ്പ, വേണുഗോപാൽ, കാസർകോട് എ.ഇ.ഒ നന്ദികേശൻ, കെ. മുഹമ്മദ്കുഞ്ഞി മാസ്റ്റർ, പി.എം. അബ്ദുല്ല, അശോക് ബാഡൂർ, മദർ പി.ടി.എ പ്രസിഡൻറ് ആരിഫ, മുഹമ്മദലി മുണ്ടാങ്കുലം, അശോകൻ നായർ എന്നിവർ സംസാരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാലിമ്മ ജോസഫ് സ്വാഗതവും അബ്ദുൽ റഹൂഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.