സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ന്യൂ മാഹി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലായി അങ്ങാടിയിൽ സ്വാതന്ത്ര്യദിന സമ്മേളനം നടത്തി. പ്രസിഡൻറ് സി.ആർ. റസാഖ് പതാക ഉയർത്തി. സി.വി. രാജൻ പെരിങ്ങാടി പ്രതിജ്ഞാവാചകം ചൊല്ലി. കെ. പ്രേമൻ, എം. ഇഖ്ബാൽ, സാജിദ് പെരിങ്ങാടി, എൻ.കെ. പവിത്രൻ, വി.കെ. രാജേന്ദ്രൻ, കെ.എം. പ്രഭാകരൻ, ജുമാന റസാഖ്, നേഹ, ഷഹബ എന്നിവർ സംസാരിച്ചു. ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി കല്ലായി അങ്ങാടിയിൽ സ്വാതന്ത്ര്യദിന സമ്മേളനം നടത്തി. അനീഷ് കൊളവട്ടത്ത് പതാക ഉയർത്തി. കെ. ആനന്ദ്, ബാബുരാജ് കുനിയിൽ, കെ.കെ. അനിൽകുമാർ, ശശി കൊളപ്രത്ത്, പി. പവിത്രൻ എന്നിവർ സംസാരിച്ചു. പെരിങ്ങാടി മൗലാന ആസാദ് ഫൗണ്ടേഷൻ ആസാദ് ലൈബ്രറി അങ്കണത്തിൽ രക്ഷാധികാരി വി. യൂസഫ് പതാക ഉയർത്തി. പെരിങ്ങാടി പുളിയുള്ളതിൽ പീടിക യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ സമ്മേളനത്തിൽ അർജുൻ ദാസ് അധ്യക്ഷത വഹിച്ചു. സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം നിർവഹിച്ചു. ന്യൂ മാഹി ഐ.എൻ.ടി.യു.സി കമ്മിറ്റി ന്യൂ മാഹി ടൗണിൽ സമ്മേളനം നടത്തി. പി. സത്യാനന്ദൻ പതാക ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.