മാഹി പെട്രോൾ പമ്പ് ജീവനക്കാർക്ക് 13 ശതമാനം ബോണസ്

മാഹി: മേഖലയിലെ പെടോൾ പമ്പ് ജീവനക്കാർക്ക് ശമ്പളത്തി​െൻറ 13 ശതമാനം ബോണസ് നൽകാൻ തീരുമാനമായി. കഴിഞ്ഞവർഷം ഇത് 12 ശതമാനമായിരുന്നു. മുഴുവൻ ജീവനക്കാർക്കും മാസം 100 രൂപ വീതം വാഷിങ് അലവൻസ് നൽകാനും തീരുമാനമായി. മാഹി ലേബർ ഓഫിസർ കെ. മനോജ് കുമാറുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലാണ് തീരുമാനമുണ്ടായത്. പമ്പുടമകളെ പ്രതിനിധാനംചെയ്ത് ഡീലേഴ്സ് അസോ. പ്രസിഡൻറ് പി.എൻ. ഗണേശൻ, പ്രഭാകരൻ പറമ്പത്ത്, ധനേഷ്, തൊഴിലാളി യൂനിയൻ ഭാരവാഹികളായ ടി. സുരേന്ദ്രൻ, പി.സി. പ്രകാശൻ (സി.ഐ.ടി.യു), കെ. മോഹനൻ (ഐ.എൻ.ടി.യു.സി), കെ.പി. ജ്യോതിർമനോജ് (ബി.എം.എസ്) എന്നിവർ പങ്കെടുത്തു. 14 പമ്പുകളിലായി ജോലിചെയ്യുന്ന 250-ൽപരം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.