സാക്ഷരതാ ശിൽപശാല 21ന്

കണ്ണൂർ: തദ്ദേശസ്ഥാപന പ്രതിനിധികൾക്കായി സാക്ഷരതാ മിഷൻ ശിൽപശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21ന് രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിലാണ് പരിപാടി. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം നിർവഹിക്കും. സാക്ഷരത- തുടർവിദ്യാഭ്യാസരംഗത്തും മറ്റ് അനൗപചാരിക വിദ്യാഭ്യാസമേഖലയിലും തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് എന്നതാണ് വിഷയം. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരാണ് പങ്കെടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.