പ്രചാരണം അടിസ്ഥാനരഹിതം ^കീഴല്ലൂർ ബാങ്ക് ഭരണസമിതി

പ്രചാരണം അടിസ്ഥാനരഹിതം -കീഴല്ലൂർ ബാങ്ക് ഭരണസമിതി മട്ടന്നൂർ: കീഴല്ലൂർ സർവിസ് സഹകരണ ബാങ്കിനെതിരെ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ. 25 ലക്ഷം രൂപ വീതം കോഴ വാങ്ങി നിയമനം നടത്തിയെന്ന ആരോപണമുയർന്നതോടെയാണ് ഭരണസമിതി വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജൂണിൽ 3000 രൂപ ശമ്പളത്തിൽ രണ്ടു വാച്ച്മാൻമാരെ നിയമിച്ചിരുന്നു. രജിസ്ട്രാറുടെ അംഗീകാരം ലഭിച്ച തസ്തികയിൽ സഹകരണച്ചട്ടം അനുശാസിക്കുന്ന നടപടികൾ പൂർണമായും പൂർത്തിയാക്കിക്കൊണ്ടാണ് നിയമനം നടത്തിയിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡൻറ് വി.ആർ. ഭാസ്കരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 3000 രൂപ ശമ്പളത്തിൽ നിശ്ചയിച്ച രണ്ടു തസ്തികകൾക്ക് 25 ലക്ഷം രൂപ വീതം കോഴ വാങ്ങി നിയമനം നടത്തിയെന്ന സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രസ്താവന ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും പ്രസിഡൻറ് പറഞ്ഞു. തൊഴിലുറപ്പ് ജോലിക്കുപോലും ദിവസം 240 രൂപയിലധികം കൂലി ലഭിക്കുമ്പോൾ കേവലം 100 രൂപ ദിവസവേതനത്തിന് വാച്ച്മാനെ നിശ്ചയിച്ചതിലൂടെ ബാങ്ക് ഭരണസമിതി അഴിമതി നടത്തിയെന്ന് പറഞ്ഞ് തെരഞ്ഞെടുത്തപ്പെട്ട ഭരണസമിതിയെ പിരിച്ചുവിടുന്നതിനള്ള ഗൂഢതന്ത്രമാണ്. 30 വർഷം സെക്രട്ടറിയായിരുന്ന വി.ആർ. ഭാസ്കരൻ റിട്ടയർ ചെയ്തതിനുശേഷം പ്രസിഡൻറായി തുടരുന്നതെങ്ങനെയാണെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. ജില്ലയിൽ കീഴല്ലൂർ ബാങ്കിൽ മാത്രമല്ല, റിട്ടയർ ചെയ്ത സെക്രട്ടറി പ്രസിഡൻറായി തുടരുന്നതെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. വൈസ് പ്രസിഡൻറ് രാമചന്ദ്രൻ, പി. രമണി, കെ. പുഷ്പജ, വി. മുസ്തഫ, സി. നിസാം, സെക്രട്ടറി പി. ശ്രീവാസൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.