വളപട്ടണം പഞ്ചായത്ത് മിനി സ്​റ്റേഡിയം: ഗാലറി നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധം കെ.എം.ഷാജി എം.എൽ.എ അനുവദിച്ച 2 കോടി രൂപയുടെ പദ്ധതിയാണ് ഇഴയുന്നത് എ.കെ.കുഞ്ഞി മായൻ ഹാജി സ്മാരക സ്വർണക്കപ്പ് അഖി�

വളപട്ടണം: പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് അനുവദിച്ച സ്ഥിരം ഗാലറിനിർമാണം ആരംഭിക്കാത്തതിൽ വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗം പ്രതിഷേധിച്ചു. കെ.എം. ഷാജി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2015--16 സാമ്പത്തികവർഷത്തിലാണ് രണ്ടുകോടി രൂപ അനുവദിച്ചത്. എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണക്കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ജനുവരിയിൽ നടത്താൻ തീരുമാനിച്ചു. വളപട്ടണം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതി​െൻറ ഭാഗമായുള്ള കെട്ടിടനിർമാണ ഫണ്ടിലേക്ക് ആദ്യ ഗഡുവായി 25,000 രൂപ സംഭാവന നൽകാനും യോഗം തീരുമാനിച്ചു. കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 18 ഫുട്ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച എ.ടി. അബു അഫ്രീത്, സി. അർഫാസ് എന്നിവർക്ക് യാത്രയയപ്പു നൽകി. യോഗത്തിൽ ടി.വി. അബ്ദുൽ മജീദ് ഹാജി അധ്യക്ഷതവഹിച്ചു. സി. അബ്ദുറഹ്മാൻ, എം.ബി. മുസ്തഫ, എ. ജൗഹർ, ഇ.പി. അബ്ദുൽസലാം, ബി.പി. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. എളയടത്ത് അഷ്റഫ് സ്വാഗതവും സി. അബ്ദുൽനസീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.വി. അബ്ദുൽമജീദ് ഹാജി (പ്രസി.), എം.ബി. മുസ്തഫ (വൈസ് പ്രസി.), എളയടത്ത് അഷ്റഫ് (ജന. സെക്ര.), സി. അബ്ദുൽനസീർ (ജോ. സെക്ര.), ഇ.പി. അബ്ദുൽസലാം (ട്രഷ.), കെ.എ. ഹാമിദ് (ക്യാപ്റ്റൻ), കെ.ടി. അബ്ദുൽനാസർ (ജോ. ക്യാപ്റ്റൻ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.