യൂസുഫ്​ ഹാജിക്ക്​ നാടി​െൻറ ആദരാഞ്​ജലി

ഉരുവച്ചാൽ: കോൺഗ്രസ് നേതാവും മാലൂരി​െൻറ ജനസേവകനുമായ പൊയിൽ യൂസുഫ് ഹാജിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം പൊതുദർശനത്തിനുവെച്ച വസതിയിൽ നാനാതുറകളിൽപെട്ടവരെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ കെ.സി. ജോസഫ്, സണ്ണിജോസഫ്, മുൻ മന്ത്രിമാരായ കെ. സുധാകരൻ, കെ.പി. മോഹനൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി. പ്രഭാകരൻ, ചന്ദ്രൻ തില്ലങ്കേരി, സജീവ് മാറോളി, വി.എ. നാരായണൻ, സോണി സെബാസ്റ്റ്യൻ, പി. രാമകൃഷ്ണൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കൂട്ട ജയപ്രകാശ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. യൂസുഫ് ഹാജിയുടെ ചരമത്തിൽ അനുശോചിച്ച് മാലൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. മാലൂർ സിറ്റിയിൽ ചേർന്ന സർവകക്ഷി അനുശോചനയോഗത്തിൽ കാഞ്ഞിരോളി രാഘവൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ, എ. ജയരാജൻ, സി. കുഞ്ഞനന്തൻ, കരിപ്പായി നാണു, പി. മോഹനൻ, കൂലോത്ത് ശ്രീധരൻ, ടി. ലത്തീഫ്, സി.ജി. തങ്കച്ചൻ, ഒ.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.