അ​ഡ്വ. ജോ​ര്‍​ജ് ജോ​സ​ഫി​‍െൻറ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​ിച്ചു

പേരാവൂർ: മലയോരമേഖലയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനംചെയ്ത് ദീര്‍ഘവീക്ഷണത്തോടെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചയാളായിരുന്നു അഡ്വ. ജോര്‍ജ് ജോസഫെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. കേരളത്തി‍​െൻറ രാഷ്ട്രീയ-സാമൂഹിക-കായികമേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയയാളാണ് അഡ്വ. ജോര്‍ജ് ജോസെഫന്ന് സണ്ണി ജോസഫ് എം.എല്‍.എ അനുസ്മരിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി‍​െൻറ വിവിധതലങ്ങളില്‍ നേതൃത്വം വഹിച്ച അദ്ദേഹം മലബാറി‍​െൻറ കായികമേഖലയുടെ വളര്‍ച്ചക്ക് മഹത്തരമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിച്ച്‌ വോളിബാള്‍ കോര്‍ട്ട് നിര്‍മിക്കുകയും ജിമ്മി ജോര്‍ജ് ഉള്‍പ്പെടെയുള്ള രാജ്യത്തി‍​െൻറ അഭിമാനതാരങ്ങളായ കായികതാരങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും പരശീലനങ്ങളും നല്‍കുകയും ചെയ്തത് ചരിത്രത്തില്‍ സ്ഥാനംപിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.