െറയില്‍ ബോഗി ഫാക്ടറി ഇന്ന് സമര്‍പ്പിക്കും

മംഗളൂരു: അത്യാധുനികവും അതിവേഗശേഷിയുമുള്ള ഫിയറ്റ് െറയില്‍ ബോഗി കര്‍ഖന ഫാക്ടറി യാഡ്ഗിര്‍ ജില്ലയില്‍ കഡെച്ചുര്‍ ഗ്രാമത്തിലെ ബഡിയാല്‍ പ്രദേശത്ത് വെള്ളിയാഴ്ച മന്ത്രി സുരേഷ് പ്രഭു രാഷ്ട്രത്തിന് സമര്‍പ്പിക്കും. കര്‍ണാടക സര്‍ക്കാര്‍ ലഭ്യമാക്കിയ 150 ഏക്കര്‍ സ്ഥലത്താണ് സൗത്ത് സെന്‍ട്രല്‍ െറയിൽവേയുെട പരിധിയില്‍ ഫാക്ടറി തുടങ്ങുന്നത്. 2014 ഫെബ്രുവരിയില്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഫാക്ടറി 80.92 കോടി രൂപ ചെലവില്‍ ടാറ്റ േപ്രാജക്ട് ലിമിറ്റഡ് കമ്പനിയാണ് നിര്‍മിച്ചത്. അത്യാധുനിക സൗകര്യങ്ങളും മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗം താണ്ടാന്‍ ശേഷിയുമുള്ള ----------എ ഹല്‍.എച്ച്.ബി------------------- കോച്ചുകളാണ് ഇവിടെ നിർമിക്കുക. നിലവിലുള്ള ഫിയറ്റ് കോച്ച് ഫാക്ടറികള്‍ക്ക് വര്‍ഷം 1600 -----------എല്‍.എച്ച്.ബി------------ ബോഗികള്‍ ഉല്‍പാദിപ്പിക്കാനേ ശേഷിയുള്ളൂ. എന്നാല്‍, ഇവിടെ വര്‍ഷം 2800 എണ്ണം നിർമിക്കാനാവും. പ്രീ എൻജിനീയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാക്ടറി നിർമിച്ചത്. 500ഓളം പേര്‍ക്ക് പ്രത്യക്ഷമായും പ്രദേശവാസികളായ നിരവധിപേര്‍ക്ക് പരോക്ഷമായും ഫാക്ടറിയില്‍ ഉല്‍പാദനം തുടങ്ങുന്നതോടെ ജോലി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.