മയ്യഴി സ്വാതന്ത്ര്യ ദിനാഘോഷം

മാഹി: മയ്യഴിയുടെ സ്വാതന്ത്ര്യ ദിനമായ 16ന് ഒദ്യോഗികമായി മാഹിയിൽ ചടങ്ങുകളൊന്നും സംഘടിപ്പിച്ചില്ലെങ്കിലും ജനശബ്ദും മാഹി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 1954 ജൂൈല 16ന് മാഹിയിൽ നിന്ന് ഫ്രഞ്ചുകാർ കപ്പൽ കയറിയെങ്കിലും ഇന്ത്യൻ ഗവൺമ​െൻറും ഫ്രഞ്ചു സർക്കാരും തമ്മിൽ പരിപൂർണ ലയന ഉടമ്പടി ഒപ്പുവെച്ചത് 1962 ആഗസ്റ്റ് 16ന് ആയിരുന്നു. 'ഡെ ജൂർ ട്രാൻഫർ ഡേ'എന്ന പേരിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വീരസ്മരണ പുതുക്കി. ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികൾ, ജീവ കാരുണ്യ പ്രവർത്തകർ, മാതൃകാപരമായ സേവന ജീവിതം നയിക്കുന്നവർ എന്നിവരെ ശ്രീനാരായണ കോളജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിമോചന പോരാളികളുടെ ജീവിത രേഖ ഉൾക്കൊള്ളിച്ചുള്ള കൈപ്പുസ്തകത്തി​െൻറ പ്രകാശനം സ്വാതന്ത്ര്യസമര സേനാനികളുടെ സംഘടനാ പ്രസിഡൻറ് കെ.കെ. ഗോവിന്ദൻ നമ്പ്യാർക്ക് നൽകി എം.എൽ.എ നിർവഹിച്ചു. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. കെ.കെ. അനിൽകുമാർ, സത്യൻ കേളോത്ത്, ഡോ. എൻ.കെ. രാമകൃഷ്ണൻ, ഡോ. ബി.എൽ. ശങ്കരൻ നായർ, ഡോ. പി.കെ. സുധാകരൻ, സോമൻ പന്തക്കൽ, ഹാരിസ് പരന്തിരാട്ട്, മുഹമ്മദലി, മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഓണം-ബക്രീദ് കിറ്റുകൾ എം.എൽ.എ വിതരണം ചെയ്തു. ടി.എം. സുധാകരൻ സ്വാഗതവും ദാസൻ കാണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.