കുരുന്നുകളെ​ ആകർഷിച്ച്​ ചാക്യാർകൂത്ത്​

കൂത്തുപറമ്പ്: കേരളത്തി​െൻറ തനത് കലാരൂപമായ ചാക്യാർകൂത്തിനെ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഒരുകൂട്ടം കലാകാരന്മാർ. കർഷക ദിനാചരണത്തോടനുബന്ധിച്ച് കൂത്തുപറമ്പ് യു.പി സ്കൂളിലാണ് മലയാള കലാനിലയത്തി​െൻറ ആഭിമുഖ്യത്തിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചത്. മലയാളികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ചാക്യാർകൂത്തിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് കൂത്തുപറമ്പ് യു.പി സ്കൂളിൽ ചാക്യാർ കൂത്തുമായി എത്തിയത്. കൂത്തുപറമ്പ് മലയാള കലാനിലയം ഡയറക്ടർ കലാമണ്ഡലം മഹേന്ദ്ര​െൻറ നേതൃത്വത്തിലാണ് കൂത്ത് അവതരിപ്പിച്ചത്. കലാകാരനായ കലാമണ്ഡലം രമിത്താണ് ചാക്യാരുടെ വേഷമണിഞ്ഞത്. കർഷക ദിനാചരണത്തി​െൻറ ഭാഗമായി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് ചിങ്ങച്ചിന്ത് എന്ന പേരിൽ പരിപാടി ഒരുക്കിയത്. കൂത്തുപറമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി. ഉഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കലാമണ്ഡലം മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. ഗീത, തൂണേരി രവീന്ദ്രൻ, നന്ദനൻ കൈതേരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.