കർഷകദിനാചരണം

ഉരുവച്ചാൽ: ശിവപുരം ഹയർസെക്കൻഡറി സ്കൂളിൽ കർഷകദിനം ആചരിച്ചു. മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. മൈഥിലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കർഷക അവാർഡ് ജേതാവായ യുവകർഷകനും ശിവപുരം എച്ച്.എസ്.എസ് പൂർവവിദ്യാർഥിയുമായ ഷിംജിത്തിനെ ആദരിച്ചു. പ്രിൻസിപ്പൽ ഒ.കെ. ബിന്ദു, ഹെഡ്മാസ്റ്റർ ആർ.കെ. രാജീവ്, സ്റ്റാഫ് സെക്രട്ടറി പി.എം. രാജീവ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്.ബി. ഷിനോയ്, ടി.പി. സിറാജ് എന്നിവർ സംസാരിച്ചു. സ്കൂളിൽ പച്ചക്കറി ചന്ത സംഘടിപ്പിച്ചത് ശ്രദ്ധേയമായി. വിദ്യാർഥികൾ സ്വന്തം കൃഷിയിടങ്ങളിൽ കൃഷി ചെയ്ത അറുപതോളം പച്ചക്കറിയിനങ്ങൾ വിൽപന നടത്തി. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പലതരം വിത്തുകൾ, ഔഷധ ഇലകൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ലവ് ഗ്രീൻ ക്ലബ്, ഒയിസ്ക ഇൻറർനാഷനൽ, എൻ.എസ്.എസ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.