സ്വാതന്ത്ര്യദിനാഘോഷം

തളിപ്പറമ്പ്: സിറ്റിസൺ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ 70ാം സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. പ്രസിഡൻറ് എം.പി. കൃഷ്ണൻ പതാക ഉയർത്തി. എം. കുഞ്ഞിരാമൻ മാസ്റ്റർ, എം.പി. ലക്ഷ്മണൻ, പി.വി. നാരായണൻകുട്ടി, സി.സി. ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ.ടി. രാജീവൻ സ്വാഗതവും പി. ഗംഗാധരൻ നന്ദിയും പറഞ്ഞു. പുളിമ്പറമ്പ് ആഷസ് കലാസാംസ്കാരിക വേദി പ്രവർത്തകർ പതാക ഉയർത്തുകയും പായസദാനം നടത്തുകയും ചെയ്തു. സി.വി. മോഹനൻ, എം. രഘുനാഥ്, ടി. അജയൻ, കരിയിൽ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. ശുചിത്വസംഗമം തളിപ്പറമ്പ്: മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന സന്ദേശമുയർത്തി തളിപ്പറമ്പ് നഗരസഭ 33ാം വാർഡിൽ പ്രതിജ്ഞയും ശുചിത്വസംഗമവും നടത്തി. അംഗൻവാടി വർക്കർ കെ. സുജാത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സി. ലക്ഷ്മൺ, കരിയിൽ രാജൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ വി.വി. കുഞ്ഞിരാമൻ പദ്ധതി വിശദീകരിച്ചു. അംഗൻവാടി കുട്ടികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത വിളംബരജാഥയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.