പാപ്പിനിശ്ശേരിയിൽ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വിളക്കണ്ടത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഓഫിസി​െൻറ ഷട്ടർ തകർത്ത അക്രമികൾ അകത്തുണ്ടായിരുന്ന കസേരകളും മേശയും അലമാരയുമടക്കം നശിപ്പിച്ചു. ഇതിന് മുമ്പും ഓഫിസിനുനേരെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡൻറും മറ്റ് ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, രാജീവൻ എളയാവൂർ, അഴീക്കോട് ബ്ലോക്ക് പ്രസിഡൻറ് ടി.കെ. അജിത്ത് കുമാർ എന്നിവരും ഓഫിസ് സന്ദർശിച്ചു. കോൺഗ്രസ് പാപ്പിനിശ്ശേരി മണ്ഡലം പ്രസിഡൻറ് പി. ചന്ദ്ര​െൻറ പരാതിയിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് പഴഞ്ചിറയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.