ലിഫ്​റ്റിലേറാൻ കണ്ണൂർ റെയിൽ​േവ സ്​റ്റേഷൻ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് ശനിയാഴ്ച യാത്രക്കാർക്ക് തുറന്നുകൊടുക്കും. ഗോവ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ മന്ത്രി സുരേഷ്പ്രഭു വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ.പി. ലത, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, റിച്ചാർഡ് ഹേ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷ​െൻറ കിഴക്ക് ഭാഗത്തുനിന്ന് രണ്ട്, മൂന്ന് നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ലിഫ്റ്റ് വഴി ഇറങ്ങാൻ സാധിക്കുക. 76 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടു ലിഫ്റ്റ് നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.