ജി.എസ്.ടി അപാകതകൾ പരിഹരിക്കണം

കണ്ണൂർ: ജി.എസ്.ടിയിെല അപാകതകളും ന്യൂനതകളും പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസ്സൻകോയ വിഭാഗം) ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജി.എസ്.ടി നടപ്പിൽവന്നിട്ട് ഒന്നരമാസം പിന്നിെട്ടങ്കിലും വ്യാപാരികൾ ഇപ്പോഴും ആശങ്കയിലാണ്. വ്യാപാരികൾക്കും മറ്റും വേണ്ടത്ര ബോധവത്കരണം നൽകാതെയാണ് തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയത്. വ്യാപാരികൾ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡൻറ് കെ. ഹസ്സൻകോയ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. കണ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലിജോ പി. ജോസഫ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. മാധ്യമ അവാർഡ് സി. സുനിൽകുമാർ (മാതൃഭൂമി), ജി. ദിനേശ് കുമാർ, എം.ടി. വിധുരാജ് (മലയാള മനോരമ) എന്നിവർക്ക് സി.എച്ച്്. ആലിക്കുട്ടി ഹാജിയും ജീവകാരുണ്യപുരസ്കാരം ഡോ. ഷിബി പി. വർഗീസ്, നൗഷാദ് ബയക്കാൽ, അനൂപ് തവര, എം. ജയദേവൻ, ചിറക്കൽ ബുഷറ, വി.പി. സജിത്ത് എന്നിവർക്ക് ജില്ല വൈസ് പ്രസിഡൻറ് പി.എ. ദേവസ്യയും സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി വി. സുനിൽകുമാർ, അഹമ്മദ് പരിയാരം, എൻ. കുഞ്ഞിമൂസ ഹാജി, സി. ബുഷ്റ, സാമ അബ്ദുല്ല, അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. വി. കണ്ണൻ സ്വാഗതവും െക. ഹരിദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.