ബ്രണ്ണൻ കോളജ്​ അധ്യാപകൻ ടിപ്പർ ലോറിയിടിച്ച്​ മരിച്ചു

കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളജ് മലയാള വിഭാഗം അസി. പ്രഫസറും എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.വി. സുധാകരൻ (43) നിലമ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നിലമ്പൂർ കനോലി േപ്ലാട്ടിന് സമീപം റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ചാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്ഥാനത്തെ വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നുള്ള അധ്യാപകർക്കായി നിലമ്പൂരിൽ നടന്ന റിഫ്രഷർ കോഴ്സിൽ പെങ്കടുത്ത് നാട്ടിലേക്ക് മടങ്ങവേയാണ് അപകടം. കണ്ണൂർ ആലക്കോട് പഞ്ചായത്തിലെ തിമിരി എളയാെട്ട പിലാക്കൽ കുഞ്ഞിരാമൻ-ഒാമന ദമ്പതികളുടെ മകനാണ് സുധാകരൻ. ഭാര്യ. ഷിൽന (ഫെഡറൽ ബാങ്ക്, കണ്ണൂർ). മാതൃഭൂമി പത്രത്തി​െൻറ കാസർകോട് ലേഖകനായിരുന്ന സുധാകരൻ എഴുത്തുകാരൻ, പ്രാസംഗികൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ബ്രണ്ണൻ കോളജ് മാഗസിൻ പെല്ലറ്റി​െൻറ സ്റ്റാഫ് എഡിറ്ററായിരുന്നു. ബുധനാഴ്ച ബ്രണ്ണൻ കോളജിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് എളയാട്ട് കൈരളി വായനശാലയിൽ പൊതുദർശനത്തിന് വെച്ചശേഷം 11 മണിയോടെ തിമിരിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.