സ്വാതന്ത്ര്യ ദിനാഘോഷം

പാനൂർ: നവലിബറൽ നയങ്ങൾ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിരോധം തീർത്തു. പാനൂർ ബ്ലോക്കിലെ 16 മേഖലകളിൽനിന്നായി മൂവായിരത്തോളം പേർ യുവജന പ്രതിരോധത്തിൽ അണിനിരന്നു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.പി. പ്രഗീഷ് അധ്യക്ഷത വഹിച്ചു. വിളക്കോട്ടൂർ യു.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും എൻഡോവ്മ​െൻറ് വിതരണവും നടന്നു. പ്രഫ. റിച്ചാർഡ് ഹേ എം.പിയുടെ എം.പി ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചത്. റിച്ചാർഡ് ഹേ എം.പി ഉദ്ഘാടനം നിർവഹിച്ചു. എ.ഇ.ഒ സി.കെ. സുനിൽകുമാർ എൻഡോവ്മ​െൻറുകൾ വിതരണം ചെയ്തു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി. കമല സ്വാഗതം പറഞ്ഞു. ചന്ദ്രി വടക്കേക്കരാൽ, പി. സബിത, വി.പി. ബാലൻ, പി. സത്യപ്രകാശ്, എ.പി. ഭാസ്കരൻ, കെ.പി. ചന്ദ്രൻ, ജമാൽ അനായാട്ട്, കെ. വാസു, ടി.പി. രാജൻ എന്നിവർ സംസാരിച്ചു. കണ്ണങ്കോട് വെസ്റ്റ് എൽ.പി സ്കൂളിൽ നടന്ന ശോഭി മാത്യു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുല്ല പൂതങ്കോട് പതാക ഉയർത്തി. സ്കൂൾ ലീഡർ നിസ്വ റുഖിയ അധ്യക്ഷത വഹിച്ചു. വി.പി. രാജൻ, കെ. തുഷാര, കെ. ജസ്ന, എൻ.വി. നിധുൻ, എം. തൻവീർ, ടി.കെ. അഫ്ലഹ്, സാൻവിയ സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.