സ്വാതന്ത്ര്യദിനാഘോഷം

കൂത്തുപറമ്പ്: സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി കൂത്തുപറമ്പ് മേഖലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നരവൂർ നോർത്ത് എൽ.പി സ്കൂളിൽ നടന്ന പരിപാടികൾ വി.കെ. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. രാജീവൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി. രജിത മാലിന്യമുക്ത പ്രഖ്യാപനം നടത്തി. ജെ.എച്ച്.ഐ കെ.എം. ബൈജു, കെ. ലതിക എന്നിവർ സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. മാങ്ങാട്ടിടം യു.പി സ്കൂളിൽ കരാേട്ട, യോഗ പരിശീലനത്തിന് സ്വാതന്ത്ര്യദിനത്തിൽ തുടക്കമായി. റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ചൊവ്വ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജയൻ മാനന്തേരി, സുമേഷ് ചടയത്ത് എന്നിവർ നേതൃത്വം നൽകി. എം.പി. ലക്ഷ്മിക്കുട്ടി, എം. ജഗദീപ് കുമാർ, വി. വിനോദൻ, ടി.പി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. എരുവട്ടി ഈസ്റ്റ് എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ കെ. ദിനേശൻ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് ഉമ്മർ വിളക്കോട് അധ്യക്ഷത വഹിച്ചു. പി.എം. ഗീത, പി.സി. സിനി, പി.സി. അപർണ എന്നിവർ സംസാരിച്ചു. വേറ്റുമ്മൽ മിസ്ബാഹുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ എ.സി. അബ്ദുറഹ്മാൻ പതാക ഉയർത്തി. കെ.പി.എ. റഹീം പ്രഭാഷണം നടത്തി. ഖതീബ് അഹമ്മദ് കബീർ മിസ്ബാഹി, ആർ. യൂസഫ്, ജുനൈദ് മൗലവി എന്നിവർ സംസാരിച്ചു. കണ്ണവം ലത്തീഫിയയിൽ എം. ഹുസൈൻ ഹാജി പതാക ഉയർത്തി. ഹാമിദ് യാസിൻ കോയ തങ്ങൾ അൽ ജിഫ്രി ഉദ്ഘാടനം ചെയ്തു. ഹാരീസ് ഹാജി അധ്യക്ഷത വഹിച്ചു. സുജരാംദാസ്, നിസാമുദ്ധീൻ സഖാഫി, റഷീദ് സഅദി നുച്ചാട്, റിയാസ് കണ്ണവം എന്നിവർ സംസാരിച്ചു. ഓലായിക്കര നോർത്ത് എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് കോട്ടയം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സുധാകരൻ ഉദ്ഘാടനം ചെയ്തു. എം.എം. വാസന്തി അധ്യക്ഷത വഹിച്ചു. എം.എം. നിർമല, എൻ.കെ. സമിജ, കെ. സുമിഷ എന്നിവർ സംസാരിച്ചു. ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികൾ പ്രിൻസിപ്പൽ എ.പി. ബാബു ഉദ്ഘാടനം ചെയ്തു. കെ.എം. സുനിൽകുമാർ പതാക ഉയർത്തി. ടി.വി. സത്യൻ, എ.കെ. പ്രഭാകരൻ, കെ.പി. അമൃത, കെ. പ്രസീത, എം. രമേശ് ബാബു എന്നിവർ സംസാരിച്ചു. വട്ടിപ്രം യു.പി സ്കൂൾ, കെ.യു.പി സ്കൂൾ, നരവൂർ സൗത്ത് യു.പി സ്കൂൾ എന്നിവിടങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.