മദ്യലഹരിയിൽ അക്രമം: രണ്ടുപേർ അറസ്​റ്റിൽ

കണ്ണൂർ സിറ്റി: മദ്യലഹരിയിൽ ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തി അക്രമം നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ്ചെയ്തു. അക്രമം തടയാനെത്തിയ പൊലീസുകാരനും മർദനമേറ്റു. അതിരകം സ്വദേശികളായ മണിയുടെ മകൻ നിഥിൻ (26), പവിത്ര​െൻറ മകൻ രാഹുൽ (27) എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെത്തിയ ഇരുവരും ആശുപത്രിയിൽ സാധനങ്ങൾ നശിപ്പിക്കുകയും അറ്റൻഡറെ ൈകയേറാൻ ശ്രമിക്കുകയുംചെയ്തു. തുടർന്ന് ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സിറ്റി പൊലീസ് സി.പി.ഒ ഷാജിയെ ആക്രമിക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാരനെ പ്രഥമശുശ്രൂഷ നൽകി. സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.