എച്ച്​.​െഎ.വി ബാധിതർക്ക്​ പോഷകാഹാരക്കിറ്റ്​ നൽകി

കണ്ണൂർ: കൂട്ടായ്മയിലൂടെ അതിജീവനത്തിനായുള്ള മാനസികപിന്തുണ നൽകുകയാണ് എച്ച്.ഐ.വി ബാധിതർക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. പ്രയാസങ്ങളെ നേരിട്ട് അതിജീവിക്കാനും മാനസികമായി കരുത്തുനേടി മുന്നോട്ട് പോകാനുമുള്ള ആർജവമാണ് സമൂഹം എച്ച്.ഐ.വി ബാധിതർക്ക് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സമഗ്ര പ്രതിരോധ പോഷകാഹാരക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ എയ്ഡ്സ് രോഗ നിയന്ത്രണരംഗത്ത് പ്രവർത്തിക്കുന്ന സി.ഡി.എൻ.പി വിഹാൻ ഹെൽപ് െഡസ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എച്ച്.ഐ.വി ബാധിതരിൽ അർഹരായ 253 പേർക്കാണ് പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നത്. ആട്ട, കടല, ഈന്തപ്പഴം തുടങ്ങി 10 സാധനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റ് എല്ലാ മാസവും നൽകും. ജില്ല പഞ്ചായത്ത് വികേന്ദ്രീകാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിയിൽ 25 ലക്ഷം രൂപയാണ് ഈ വർഷം നീക്കിവച്ചിട്ടുള്ളത്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല, ജില്ല പഞ്ചായത്ത് അംഗം അജിത് മാട്ടൂൽ, എൻ.എച്ച്.എം േപ്രാഗ്രാം മാനേജർ ഡോ. കെ. ലതീഷ്, ജില്ല എയ്ഡ്സ് നിയന്ത്രണ സമിതിയംഗം പി.എം. സാജിദ്, ടെക്നിക്കൽ അസിസ്റ്റൻറ് പി. സുനിൽ ദത്തൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.