സ്വാതന്ത്ര്യ ദിനാഘോഷം

ഉരുവച്ചാൽ: തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് മണ്ഡലം പ്രസിഡൻറ് പി.വി. സുരേന്ദ്രൻ പതാക ഉയർത്തി. തെക്കംപൊയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ബൂത്ത് കമ്മിറ്റി പ്രസിഡൻറ് കെ.കെ. രാജീവൻ പതാക ഉയർത്തി. പള്ള്യം ബൂത്തിൽ പി.വി. രാഘവൻ പതാക ഉയർത്തി. കാർക്കോട് എം. രാഗേഷ് പതാക ഉയർത്തി. വാഴക്കാൽ ബൂത്തിൽ പി.എം. ജയപ്രകാശ് പതാക ഉയർത്തി. പുല്ലാട്ട്ഞാൽ പാലം ബൂത്തിൽ കെ.ഇ. രാജൻ പതാക ഉയർത്തി. കാനാട് പ്രതിഭ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലയിലെ മികച്ച ഹോം ഗാർഡിനുള്ള അവാർഡ് കിട്ടിയ വി. രാധാകൃഷ്ണനെ (മട്ടന്നൂർ പൊലീസ് സ്റ്റേഷൻ) ആദരിച്ചു. പ്രദീഷ് കാനാട്, പി.സി. പത്മനാഭൻ, കെ.കെ. ഗംഗാധരൻ മാസ്റ്റർ, മോഹനൻ കാനാട്, പി.സി. മോഹനൻ, പി.എം. ദീപ്തിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.