ഡി.വൈ.എഫ്.ഐ യുവജന പ്രതിരോധം

ഇരിട്ടി: രാജ്യത്ത് നുണ പ്രചരിപ്പിച്ച് വർഗീയസംഘർഷം ഉണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. ഡി.വൈ.എഫ്.ഐ ഇരിട്ടിയിൽ സംഘടിപ്പിച്ച യുവജനപ്രതിരോധം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർഥ വിശ്വാസികളെ തമ്മിലടിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജി. ദിലീപ് അധ്യക്ഷത വഹിച്ചു. കെ. ശ്രീധരൻ, ബിനോയ് കുര്യൻ, പി.പി. അശോകൻ, ഇ.എസ്. സത്യൻ, സിദ്ദാർഥദാസ്, സക്കീർ ഹുസൈൻ, പി.വി. ബിനോയ്, അമർജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.