പശ്ചിമഘട്ട രക്ഷായാത്ര ആഗസ്​റ്റ്​ 16ന്​ തുടങ്ങൂം

കാസർകോട്: പശ്ചിമഘട്ട ഏകോപന സമിതിയുടെ നേതൃത്വത്തിൽ പശ്ചിമഘട്ട രക്ഷായാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 16ന് മൂന്നുമണിക്ക് വെള്ളരിക്കുണ്ടിൽ നടക്കുമെന്ന് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി ബാലാവകാശ പ്രവർത്തകൻ പ്രഫുല്ല സാമന്ത ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയെ തകർക്കുന്ന ഖനനങ്ങൾ അവസാനിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കേരള ജനതയുടെ പൊതു ആവശ്യത്തി​െൻറ അടിസ്ഥാനത്തിലാണ് പശ്ചിമഘട്ടം നിലനിൽക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. 15 സ്ഥിരാംഗങ്ങളാണ് യാത്രയിലുള്ളത്. ഇവർ സ്വീകരണ കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജോൺ പെരുവന്താനം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പി.പി.കെ. പൊതുവാൾ, വിജയൻ കോടോത്ത്, കെ.വി. കുമാരൻ, പി. കൃഷ്ണൻ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.