വിദ്യാര്‍ഥികളെ കഞ്ഞിപ്പാത്രങ്ങളുമായി തെരുവിലിറക്കിയ നടപടി അപലപനീയം ^മന്ത്രി

വിദ്യാര്‍ഥികളെ കഞ്ഞിപ്പാത്രങ്ങളുമായി തെരുവിലിറക്കിയ നടപടി അപലപനീയം -മന്ത്രി മംഗളൂരു: ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിേൻറതുള്‍പ്പെടെ എയ്ഡഡ് സ്കൂളുകളില്‍ ഉച്ചഭക്ഷണം, യൂനിഫോം, പാഠപുസ്തകങ്ങള്‍ എന്നിവ വിതരണംചെയ്യാന്‍ ഫണ്ട് നല്‍കുന്നത് സര്‍ക്കാറാണെന്ന് മന്ത്രി ബി. രമാനാഥ റൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വഴി ഭട്ടി​െൻറ സ്കൂളുകൾക്ക് നൽകിയ അനധികൃത ഗ്രാൻറ് റദ്ദാക്കിയതി‍​െൻറ പേരില്‍ വിദ്യാര്‍ഥികളെ കഞ്ഞിപ്പാത്രങ്ങളുമായി തെരുവിലിറക്കിയ നടപടിയെ മന്ത്രി അപലപിച്ചു. ഒരു കുട്ടിക്കുപോലും ആഹാരമോ യൂനിഫോമോ പാഠപുസ്തകമോ മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. ഭട്ട് നടത്തുന്ന കല്ലട്ക്ക ശ്രീരാമ വിദ്യാകേന്ദ്ര, പുനച്ച ശ്രീദേവി വിദ്യാലയ എന്നിവക്ക് മുന്‍ ബി.ജെ.പി സര്‍ക്കാറി‍​െൻറ കാലത്ത് അനുവദിച്ച അനധികൃത ഗ്രാൻറ് റദ്ദാക്കിയത് ഒറ്റപ്പെട്ട നടപടിയല്ല. സംസ്ഥാനത്തി‍​െൻറ പലഭാഗത്തും ഇത്തരം അനധികൃത ഏര്‍പ്പാടുകള്‍ അവസാനിപ്പിച്ചതി‍​െൻറ തുടര്‍ച്ചയാണ്. ഭട്ടിന് ക്ഷേത്രം വഴി കഴിഞ്ഞ 10 വര്‍ഷമായി നല്‍കിവന്നത് മൂന്നുകോടിയോളം രൂപയാണ്. ഉച്ച ഭക്ഷണം, യൂനിഫോം എന്നിവക്കുള്ള ഫണ്ടും പാഠപുസ്തകങ്ങളും സംസ്ഥാനത്തെ മറ്റു എയ്ഡഡ് സ്കൂളുകള്‍ക്കെന്നപോലെ ഇൗ സ്കൂളിനും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തില്‍ എം.എൽ.എമാരായ ജെ.ആര്‍. ലോബോ, മൊഹ്യുദ്ദീന്‍ ബാവ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.