കെൽട്രോൺ എം​േപ്ലായീസ്​ ഒാർഗനൈസേഷൻ കലക്​​ടറേറ്റ്​ മാർച്ച്​ നാളെ

കണ്ണൂര്‍: കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, െഡമോക്രാറ്റിക് കെല്‍ട്രോണ്‍ എംപ്ലോയീസ് യൂനിയന്‍ സംയുക്തമായി കെല്‍ട്രോണ്‍ തൊഴിലാളികള്‍ 17ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, കാഷ്വല്‍/ കോണ്‍ട്രാക്ട് തൊഴിലാളികളെ മാനദണ്ഡം പാലിച്ച് സ്ഥിരപ്പെടുത്തുക, മാനേജ്‌മ​െൻറി​െൻറയും സര്‍ക്കാറി​െൻറയും തൊഴിലാളി വഞ്ചനയും ഒത്തുകളിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. കെല്‍ട്രോണില്‍ നിലവില്‍ 200 തൊഴിലാളികളാണ് ദിവസവേതനത്തില്‍ ജോലി ചെയ്യുന്നത്. 140 സ്ഥിരം ജീവനക്കാരാണുള്ളത്. മറ്റു പലരും കരാര്‍ നിയമനത്തില്‍ ജോലി ചെയ്തുവരുകയാണ്. എ.വി. അനില്‍കുമാര്‍, കെ. സുന്ദരന്‍, എം.പി. ഇസ്മായില്‍, എം.സി. രാഘവന്‍, കെ. സത്യന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.