കൗമാരക്കാർക്കായി 'ഋതു' പദ്ധതി

കണ്ണൂർ: കൗമാരക്കാരായ പെൺകുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം ആയുർവേദത്തിലൂടെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന ഋതു പദ്ധതി ജില്ലയിൽ നടപ്പാക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുത്ത സ്കൂളുകളിലെ സെക്കൻഡറി, ഹയർസെക്കൻഡറി വിദ്യാർഥിനികളുടെ ആരോഗ്യസംരക്ഷണം കൂടി പദ്ധതി ലക്ഷ്യമിടുന്നു. ജില്ലയിലെ പദ്ധതിക്കായി ഒമ്പത് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. എട്ടാംക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള പെൺകുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി, മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലതല ഉദ്ഘാടനം ചെറുകുന്ന് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ടി.വി. രാജേഷ് എം.എൽ.എ നിർവഹിക്കും. ഡി.എം.ഒ ഡോ. എ.വി. സുരേഷ്, ഡോ. എ. രാമചന്ദ്രൻ, ഡോ. വി.ടി. ദീപാരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.