പ്രാഥമികാരോഗ്യ കേന്ദ്രം വാർഷികം

ന്യൂ മാഹി: ന്യൂ മാഹി പ്രൈമറി ഹെൽത്ത് സ​െൻറർ രണ്ടാം വാർഷികം സെപ്റ്റംബർ ആദ്യവാരം ആഘോഷിക്കും. ഇതി​െൻറ ഭാഗമായി അഞ്ച് വിഭാഗങ്ങളിലായി വൈദ്യ പരിശോധന ക്യാമ്പുകൾ നടത്തും. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ചെയർമാനായും ഡോ. പ്രദോഷ് കുമാർ കൺവീനറായും സംഘാടക സമിതി രൂപവത്കരിച്ചു. എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. റീജ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. അനിത, എം.കെ. സെയ്ത്തു, വാർഡംഗങ്ങളായ സിദ്ദീഖ് സന, സെമീർ, വിവിധ കക്ഷി പ്രതിനിധികളായ വി.കെ. സുരേഷ് ബാബു, എൻ.കെ. പ്രേമൻ, സി.ആർ. റസാഖ്, സുധീർ കേളോത്ത്, സി.കെ. പ്രകാശൻ, എസ്.കെ. വിജയൻ, പായറ്റ ചന്ദ്രൻ, കുറ്റ്യൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.