യാത്രയയപ്പ്​ നൽകി

ഇരിട്ടി: രാജ്യത്തെ മതത്തി​െൻറ പേരിൽ ഭിന്നിപ്പിക്കാൻ ആർ.എസ്.എസ് നേതൃത്വത്തിൽ നരേന്ദ്ര മോദി ശ്രമിക്കുേമ്പാൾ ഇന്ത്യയുടെ യഥാർഥ മതേതരപാരമ്പര്യം ഉയർത്തിക്കാട്ടാനും മതസൗഹാർദത്തി​െൻറ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും ഹജ്ജ് യാത്രയയപ്പ് പരിപാടികളിലൂടെ സാധിക്കുമെന്ന് അഡ്വ. സണ്ണിജോസഫ് എം.എൽ.എ പറഞ്ഞു. ഇരിട്ടി: ഹജ്ജിന് പോകുന്ന കോൺഗ്രസ് നേതാവ് സി. അഷ്റഫിന് ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ യാത്രയയപ്പ് യോഗം അഡ്വ. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എ. നസീർ അധ്യക്ഷതവഹിച്ചു. പി.കെ. ജനാർദനൻ, ജെയ്സൺ കാരക്കാട്ട്, പടിയൂർ ദാമോദരൻ മാസ്റ്റർ, േതാമസ് വർഗീസ്, ഇബ്രാഹിം മുസ്ലിയാർ, പി. കുട്ട്യപ്പ, വി.എം. രാജേഷ് എന്നിവർ സംസാരിച്ചു. 8/14/2017 8:14:01 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.