മുസ്ലിം ലീഗ് സമര സംഗമം നടത്തി

പെരിങ്ങത്തൂർ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് കൂത്ത് പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങത്തൂർ ടൗണിൽ സമരസംഗമം നടത്തി, സമര സംഗമം ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: പി വി സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. മന്ധലം ലീഗ് വൈസ് പ്രസിഡന്റ് മഹമൂദ് കടവത്തൂർ അധ്യക്ഷത വഹിച്ചു. എൻ.എ അബൂബക്കർ മാസ്റ്റർ, യു.വി മൂസ ഹാജി, പൊട്ടങ്കണ്ടി അബ്ദുള്ള, സമീർ പറമ്പത്ത്, വി നാസർ മാസ്റ്റർ, പാനൂർനഗരസഭ അധ്യക്ഷ കെ.വി റംല ടീച്ചർ, ഇ.എ നാസർ, പി.കെ ഷാഹുൽ ഹമീദ്, ടി.കെ ഹനീഫ്, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ.സി കുഞ്ഞബ്ദുള്ള ഹാജി സംസാരിച്ചു. ഗഫൂർ മൂലശ്ശേരി, കെ ഇസ്മായിൽ മാസ്റ്റർ, കൂടത്തിൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ നിസാർ,നസീർ പുത്തൂർ, നൗഷാദ് അണിയാരം,കബീർ അണിയാരം,എം .ഒ.പി മഹബൂബ്, ടി.കെ റഈസുദ്ധീൻ, എൻ.പി.മുനീർ, എ.പി.ഇസ്മയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.