ജില്ലയിൽ പിടികിട്ടാപ്പുള്ളികളായ 60 പേർ അറസ്​റ്റിൽ

കാസർകോട്: ജില്ലയിലെ പിടികിട്ടാപ്പുള്ളികളും വാറൻറ് പ്രതികളുമടക്കം 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയെയും പൊലീസിനെയും കബളിപ്പിച്ച് മുങ്ങിയ പ്രതികളെയാണ് വാറൻറ് സ്ക്വാഡ് പിടികൂടിയത്. കാസര്‍കോട് പൊലീസ് ഡിവിഷന്‍ പരിധിയില്‍ 25 പേരും കാഞ്ഞങ്ങാട് ഡിവിഷന്‍ പരിധിയില്‍ 35 പേരുമാണ് അറസ്റ്റിലായത്. അക്രമം, സ്ത്രീപീഡനം, ലൈംഗിക പീഡനം, വഞ്ചന, മദ്യം- കഞ്ചാവ് കടത്ത്, മണല്‍ക്കടത്ത് കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിടിയിലായതിനെ തുടന്ന് കോടതിയില്‍നിന്ന് ജാമ്യമെടുത്ത് മുങ്ങിയവരാണ് ഇവർ. ഗള്‍ഫിലേക്ക് കടന്ന പ്രതികളെ കണ്ടെത്താൻ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് വിമാനത്തില്‍ വന്നിറങ്ങുന്നവരെ പിടികൂടാനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.