കർണാടക എസ്.ആര്‍.ടി.സി 177 കോടി നഷ്​ടത്തില്‍

മംഗളൂരു: കർണാടക റോഡ് ട്രാൻസ്േപാർട്ട് കോർപറേഷൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2016--17 വർഷത്തിൽ നഷ്ടം 177 കോടി രൂപയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2015--16ല്‍ 50.95 കോടി, 2014--15ല്‍ 43.49 കോടി, 2013--14ല്‍ 75.55 കോടി, 2012--13ല്‍ 1.79 കോടി, 2011-12ല്‍ 19.41 കോടി എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ നഷ്ടക്കണക്കുകൾ. ജീവനക്കാരുടെ വേതന വര്‍ധന, ഇന്ധന വിലയിലെ മാറ്റം, സ്വകാര്യ ബസുകളുടെ അനധികൃത സര്‍വിസ് എന്നിവയാണ് നഷ്ടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളികളുടെ വേതന പരിഷ്കരണത്തിലൂടെ 102 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവുന്നതായി മാേനജിങ് ഡയറക്ടര്‍ എസ്.ആര്‍. ഉമാശങ്കര്‍ പറഞ്ഞു. യാത്രക്കാരുടെ സൗകര്യാര്‍ഥം സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ 360 സിറ്റി ബസുകള്‍ സർവിസ് നടത്തുന്നുണ്ട്. എന്നാല്‍, ഇൗ സർവിസുകൾക്ക് കിേലാമീറ്ററിന് 32 രൂപ ചെലവും 20 രൂപ വരവും എന്നതാണ് അവസ്ഥ. ഹ്രസ്വ, ദീര്‍ഘദൂര, ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വിസ് നടത്തുന്നത് കെ.എസ്.ആർ.ടി.സിക്ക് വലിയ ഭീഷണിയായതായും എം.ഡി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.