ലോട്ടറി ടിക്കറ്റ്​ തിരുത്തി തട്ടിപ്പ്​: തൃശൂർ സ്വ​േദശി അറസ്​റ്റിൽ

സുല്‍ത്താന്‍ ബത്തേരി: ലോട്ടറി ടിക്കറ്റ് തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റിൽ. തൃശൂര്‍ ഗുരുവായൂര്‍ മങ്കുന്നത്ത് എം.എസ്. പജീഷ് (33) ആണ് വഞ്ചനകുറ്റത്തിന് അറസ്റ്റിലായത്. തട്ടിപ്പിനിരയായ ലോട്ടറി വില്‍പനക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞതോടെ ബത്തേരി െപാലീസില്‍ അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ പ്രതിയെ ബത്തേരി മാരിയമ്മന്‍ കോവിലിനടുത്തുനിന്ന് പൊലീസ് പിടികൂടി. സമ്മാനമുള്ള ലോട്ടറി നമ്പര്‍ പഴയ ടിക്കറ്റിൽ പ്രിൻറ് ചെയ്ത് ചെറുകിട ലോട്ടറിക്കച്ചവടക്കാരില്‍നിന്ന് പണം വാങ്ങിയാണ് വഞ്ചിച്ചത്. പ്രായമായവരും അന്ധരും വികലാംഗരുമായ കച്ചവടക്കാര്‍ ടിക്കറ്റ് മാറ്റി പണം വാങ്ങാനെത്തിയപ്പോഴാണ് സമ്മാനം ലഭിക്കാത്ത ടിക്കറ്റാണെന്ന് അറിഞ്ഞത്. സംശയം തോന്നാതിരിക്കാന്‍ 5000, 3000, 2000 എന്നിങ്ങനെ ചെറിയ തുകയിലാണ് തട്ടിപ്പ് നടത്തുന്നത്. സ്ക്രീന്‍ പ്രിൻറിങ് കോഴ്സ് കഴിഞ്ഞ പ്രതി അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അതിവിദഗ്ധമായാണ് ലോട്ടറിയില്‍ നമ്പര്‍ ചേര്‍ക്കുന്നത്. പഴയ ലോട്ടറിയിലെ നമ്പര്‍ ചുരണ്ടിമാറ്റിയ ശേഷം സമ്മാനമുള്ള ടിക്കറ്റി​െൻറ നമ്പര്‍ പ്രിൻറ് ചെയ്യും. ഒറ്റ നോട്ടത്തില്‍ ഇത് കണ്ടുപിടിക്കാന്‍ സാധിക്കില്ല. വലിയ ലോട്ടറി ഏജന്‍സികളില്‍ ടിക്കറ്റ് സ്കാന്‍ ചെയ്തപ്പോഴാണ് നമ്പര്‍ രണ്ടാമത് പ്രിൻറ് ചെയ്തതാണെന്ന് കണ്ടെത്തിയത്. തൃശൂര്‍ മതിലകം പൊലീസ് സ്റ്റേഷനില്‍ സമാനമായ നിരവധി കേസിലെ പ്രതിയായ ഇയാള്‍ തട്ടിപ്പ് നടത്തുവാനായി മാത്രം ജില്ലയിലെത്തിയതാണ്. വൈത്തിരിയിലാണ് താമസം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതി താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സി.ഐ സുനിൽ, എസ്.ഐ ബിജു ആൻറണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മാത്യു, പ്രബേഷണറി എസ്.ഐ ജയൻ, ദിലീപ്കുമാര്‍, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. photo pajeesh
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.