സംവാദം

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഒാഫ് കോമേഴ്സ് യുവജനവിഭാഗം ശ്രീനാരായണ കോളജ് ഇംഗ്ലീഷ് വിഭാഗവുമായി സഹകരിച്ച് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ബിസിനസ് അല്ലെങ്കിൽ തൊഴിൽ എന്ന വിഷയത്തിൽ നടത്തി. സ്കൂളുകളിലെ 26 ടീമുകൾ പെങ്കടുത്തു. കണ്ണൂർ ആർമി സ്കൂളിലെ അബ്ദുല്ല യൂസഫ് അലി, ശ്രുതി എന്നിവർ ഒന്നാം സ്ഥാനവും ശ്രീകണ്ഠപുരം മേരിഗിരി സ്കൂളിലെ അനുഗ്രഹ, ഹാഷ്ലി സാം എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂർ സർവകലാശാല േപ്രാ-വൈസ് ചാൻസലർ പ്രഫ. ടി. അശോകൻ ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡൻറ് സി.വി. ദീപക് അധ്യക്ഷത വഹിച്ചു. കണ്ണൂർ ആകാശവാണി പ്രോഗ്രാം തലവൻ കെ. ബാലചന്ദ്രൻ, ഡോ. എൻ. സാജൻ, അസാപ് ഡയറക്ടർ സ്മിത സുരേഷ്, ചേംബർ വൈസ് പ്രസിഡൻറ് മാത്യു സാമുവേൽ, ഒാണററി സെക്രട്ടറി സച്ചിൻ സൂര്യകാന്ത് എന്നിവർ സംസാരിച്ചു. ചേംബർ യുവജനവിഭാഗം കൺവീനർ പ്രത്യൂഷ് മുരളീധരൻ സ്വാഗതവും ഡയറക്ടർ ടി.കെ. രമേഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.