പത്തിലക്കറിയുടെ രുചിയറിയാൻ 'നാട്ടുരുചി' ഇന്നുമുതൽ

കണ്ണൂർ: പഴമയുടെ നാട്ടുരുചികളുമായി കർക്കടകത്തി​െൻറ ആരോഗ്യമന്ത്രങ്ങളുണർത്തി കുടുംബശ്രീയുടെ പരമ്പരാഗത ഭക്ഷ്യമേള നാട്ടുരുചിക്ക് ഇന്ന് തുടക്കം. കോർപറേഷൻ പരിസരത്ത് നടക്കുന്ന മേളയിൽ കേരളത്തി​െൻറ ഭക്ഷ്യപാരമ്പര്യത്തി​െൻറ രുചിനുകരാം. കൊല്ലം മുഴുവൻ ആരോഗ്യവാനായിരിക്കാൻ കർക്കടകത്തിൽ പത്തിലക്കറികൾ കഴിക്കാനാണ് പഴയതലമുറ പറഞ്ഞിരുന്നത്. എന്താണിവയെന്ന് പലർക്കും അറിയില്ല. പത്തിലക്കറികൾ, ഉലുവക്കഞ്ഞി, ജീരക കഞ്ഞി, ഓട്സ് കഞ്ഞി തുടങ്ങിയ വിവിധങ്ങളായ ഔഷധക്കഞ്ഞികളും പച്ചക്കറി സൂപ്പുകൾ, ഔഷധക്കാപ്പി എന്നിങ്ങനെയുള്ള വിവിധതരം വിഭവങ്ങൾ മേളയുടെ മാറ്റുകൂട്ടും. ഇതോടൊപ്പം ആദിവാസിമേഖലയിൽനിന്നുള്ള വിവിധതരം കപ്പ, ചക്കവിഭവങ്ങളും വിവിധതരം ഔഷധങ്ങളും മേളയിലുണ്ടാകും. മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. മേയർ ഇ.പി. ലത, കുടുംബശ്രീ കോഒാഡിനേറ്റർ ഡോ. എം. സുർജിത് എന്നിവർ പെങ്കടുക്കും. എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.