എഫ്​.ഡി.സി.എ സംസ്ഥാന സെമിനാർ 16ന്​

കണ്ണൂർ: ഫോറം ഫോർ െഡമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) ഉത്തരമലബാർ ചാപ്ടറി​െൻറ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ജനാധിപത്യവും സ്വാതന്ത്ര്യത്തി​െൻറ ഭാവിയും' വിഷയത്തിൽ സംസ്ഥാന സെമിനാർ 16ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കും. വൈകീട്ട് നാലിന് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ജനാധിപത്യസംരക്ഷണവും സാമുദായിക സൗഹാർദവും ലക്ഷ്യമാക്കി 1993ൽ ജസ്റ്റിസ് താർകുണ്ഡെയുടെ അധ്യക്ഷതയിൽ ദേശീയതലത്തിലും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ കേരളത്തിലും പ്രവർത്തനമാരംഭിച്ച എഫ്.ഡി.സി.എയുടെ വൈവിധ്യമാർന്ന ബോധവത്കരണത്തി​െൻറ ഭാഗമായാണ് സെമിനാർ. ജസ്റ്റിസ് പി.കെ. ഷംസുദ്ധീൻ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ കെ.ഇ.എൻ, 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഡോ. പി.ജെ. വിൻസ​െൻറ്, സി.കെ. അബ്ദുൽ അസീസ്, ഡോ. ആസാദ്, പി.കെ. പാറക്കടവ്, ടി.പി. മുഹമ്മദ് ശമീം, യു.പി. സിദ്ദീഖ്, കെ. ബാലചന്ദ്രൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.