നേത്രരോഗ ക്യാമ്പ്​ നാളെ

കേളകം: വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂനിറ്റും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ നീണ്ടുനോക്കി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴു മുതൽ ടോക്കൺ നൽകും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രേമ പ്രവേശനം ഉണ്ടാകുള്ളൂവെന്ന് ഭാരവാഹികളായ സേവ്യർ തട്ടാപറമ്പിൽ, കെ.ഡി. നോഹി, സണ്ണി കണ്ടത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.